അറിയിപ്പുകൾ
സ്റ്റാഫ് നഴ്‌സ് ഒഴിവ്
ജില്ലയില്‍ ആരോഗ്യ കേരളത്തിനു കീഴില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്കു നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ് സൈറ്റില്‍ ലഭ്യമാണ്.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഉപയോഗത്തിനായി ഒരുവര്‍ഷ കാലയളവിലേക്ക് വാഹനം (കാര്‍)വാടകയ് ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 ന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍: 0484 2952949
ദു:ഖാചരണം: ഫോക് ലോര്‍ ഫെസ്റ്റ് മാറ്റി
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗം മൂലം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫോക് ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി നിശ്ചയിച്ച ഇശല്‍ ഫെസ്റ്റും പുതുവത്സരാഘോഷവും മാറ്റി. ഇശല്‍ ഫെസ്റ്റ് ജനുവരി അഞ്ചിനും പുതുവത്സരാഘോഷം ജനുവരി 11, 12 തീയതികളിലും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇശല്‍ ഫെസ്റ്റ് എടവനക്കാട് എ എ സെയ്ദ് മുഹമ്മദ് റോഡിലെ എസ്എന്‍ സംഘം ഓഡിറ്റോറിയത്തിലും പുതുവത്സരാഘോഷം കുഴുപ്പിള്ളി ബീച്ചിലും നടക്കും.
ടെന്‍ഡര്‍ ക്ഷണിച്ചു
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യതൊഴിലാളികള്‍ക്ക് സ്‌പെസിഫിക്കേഷനിലുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കട്ടമരം നിര്‍മ്മിച്ചു വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഫിഷറീസ് സ്റ്റേഷന്‍-വൈപ്പിന്‍ ഓഫീസില്‍ അറിയാം.
ഫോണ്‍ : 9037772993.
കല്ലാർകുട്ടി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും
നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള കല്ലാർകുട്ടി ഡാമിൽ ടണലിനു മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് (അരിപ്പ) കാലപ്പഴക്കത്തെ തുടർന്ന് പൂർണ്ണമായി മാറ്റി സ്ഥാ പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ 2024 ഡിസംബർ 27 മുതൽ കല്ലാർകുട്ടി ഡാമിൽ സൂയിസ് വാൽവ് തുറന്ന് ഏകദേശം 25 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃത൪ അറിയിച്ചു.
- Log in to post comments