അറിയിപ്പുകൾ 2
ജില്ലാ ക്ഷീരസംഗമം റദ്ദാക്കി
ജില്ലാ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബ൪ 28 ന് സംഘടിപ്പിക്കാനിരുന്ന ജില്ലാ ക്ഷീരസംഗമം മു൯ പ്രധാനമന്ത്രി മ൯മോഹ൯ സിംഗിന്റെ നിര്യാണത്തെ തുട൪ന്ന് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റദ്ദാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷ൯ സിറ്റിംഗ് മാറ്റി
മു൯ പ്രധാനമന്ത്രി മ൯മോഹ൯ സിംഗിന്റെ നിര്യാണത്തെ തുട൪ന്ന് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷ൯ ഡിസംബ൪ 28-ന് രാവിലെ 11-ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ നടത്താ൯ നിശ്ചയിച്ച സിറ്റിങ്ങ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.[
കള്ള് ഷാപ്പ് ലേലം
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, ഞാറയ്ക്കല്‍ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, മൂന്ന്, അഞ്ച്, ആലുവ റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍ ഒന്ന്, അഞ്ച് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട കള്ള് ഷാപ്പുകളുടെ 2024-25, 2025-26 കാലയളവിലേയ്ക്കുള്ള ഓണ്‍ലൈന്‍ വില്‍പന ഡിസംബര്‍ 31-ന് ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമില്‍ (ഇ-ടോഡി) നടത്തുന്നതാണ്. അപേക്ഷകള്‍ ഡിസംബര്‍ 28 മുതല്‍ 30 വരെ ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമില്‍ സ്വീകരിക്കും. വില്‍പന സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയാം.
- Log in to post comments