എം ടി സാഹിത്യമേഖലയിൽ സമാനതകളില്ലാത്ത വ്യക്തിത്വം - എം കെ സാനു മാസ്റ്റർ
ജിസിഡിഎ യിൽ എം ടി വാസുദേവൻ നായർ അനുസ്മരണം
സാഹിത്യശ്രേഷ്ഠൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ജിസിഡിഎയിൽ അനുസ്മരണയോഗം ചേർന്നു.
എം കെ സാനു മാസ്റ്റർ എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, സെക്രട്ടറി ഇന്ദു വിജയനാഥ് എന്നിവർ പങ്കെടുത്തു.
സാഹിത്യമേഖലയിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് എം ടി യുടേതെന്ന് സാനു മാസ്റ്റർ പറഞ്ഞു. എം ടി യുടെ സാഹിത്യം തിരഞ്ഞെടുക്കുമ്പോൾ വാക്കുകളിലും ഭാഷയിലും ആഴത്തിലുള്ള ആത്മാവ് കണ്ടെത്താൻ സാധിക്കും. മഞ്ഞിലെ കഥാപാത്രങ്ങളുടെ കാത്തിരിപ്പിന്റെ ആഴവും തീവ്രതയും കഥാപാത്രങ്ങളെ ഉദ്ധരിച്ചു മാഷ് വിവരിച്ചു. "മരിച്ചു പോയ ഇന്നലയെ ചൊല്ലി, ജന്മമെടുക്കാത്ത നാളെയെ ചൊല്ലി, എന്തിന് വേദനിക്കുന്നു? ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു." എം ടി യുടെ അക്കല്ദാമയിൽ പൂക്കൾ വിടരുമ്പോൾ എന്ന കൃതിയെ കുറിച്ചും അദ്ദേഹം വിവരണം നടത്തി. എം ടി എല്ലാം ആഴത്തിൽ അറിയുകയും മനസ്സിലാക്കുകയും ചെയ്തു, എന്നാൽ എം ടി യെ കുറിച്ച് പഠനങ്ങൾ നടന്നിട്ടില്ല എന്നും പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു.
- Log in to post comments