Post Category
സപ്ലൈകോ ക്രിസ്മസ് ഫെയർ ഇന്ന് (ഡിസംബർ 30) സമാപിക്കും
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ജില്ലാ ക്രിസ്മസ് ഫെയർ ഇന്ന് (ഡിസംബർ 30) സമാപിക്കും. ക്രിസ്മസ് ഫെയറിൽ അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ സബ്സിഡി ഇനങ്ങൾക്ക് പുറമേ, മറ്റു നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്.
150ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവും ഓഫറുകളും നൽകുന്നുണ്ട്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ നടത്തുന്ന ഫ്ലാഷ് സെയിലിൽ സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10%വരെ അധിക വിലക്കുറവ് നൽകുന്നുണ്ട്.
രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് ഫെയർ പ്രവർത്തി
date
- Log in to post comments