Skip to main content

രാജ്യത്തിനു കാവൽ നൽകി, പകരം അദാലത് കരുതൽ നൽകി....

ചട്ട പ്രകാരം കെട്ടിട്ട നികുതി ഒഴിവാക്കി നൽകണമെന്ന അപേക്ഷയുമായാണ് തൃക്കാക്കര സ്വദേശിയും വിമുക്തഭടനനുമായ കെ എൻ ഇന്ദ്രജിത്ത് അദാലത്ത് വേദിയിൽ എത്തിയത്.

നിലവിലെ നിയമപ്രകാരം സർവീസിൽ നിന്നും വിരമിച്ച സൈനികർക്ക് കെട്ടിടത്തിൻ്റെ അളവ് 2000 ചതുരശ്ര അടിയിൽ താഴെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. എന്നാൽ നികുതി ഒഴിവാക്കി തരുന്നതിനുള്ള അപേക്ഷ പല പ്രാവശ്യം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വർഷങ്ങളായി വാടക വീട്ടിൽ താമസിച്ച് പോന്നിരുന്ന ഇന്ദ്രജിത്ത്

സർവിസിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യമെല്ലാം ചേർത്ത് വെച്ചാണ് സ്വന്തമായി വീട് വാങ്ങിയത്.

നിലവിലുള്ള നിയമപ്രകാരം ലഭിക്കേണ്ട യാതൊരു സൗജന്യവും ലഭിച്ചില്ല എന്ന പരാതിയിൽ അദാലത്തിലെത്തിയ ഇന്ദ്രജിത്തിന് മന്ത്രി പി രാജീവ് ആദരവോടെ ചേർത്ത് നിർത്തിയാണ്

കെട്ടിട നികുതി ഒഴിവാക്കി നൽകുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകിയത്.

date