Skip to main content

30 വര്‍ഷത്തെ ഓട്ടത്തിനു വിരാമം, ജോണ്‍സന് ഇനി വിശ്രമിക്കാം

പോക്ക് വരവ് സര്‍ട്ടിഫിക്കറ്റ് മന്ത്രി പി രാജീവില്‍ നിന്നും കൈപ്പറ്റുമ്പോള്‍ ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു മുളന്തുരുത്തി കൊച്ചു പറമ്പിൽ വീട്ടിൽ കെ കെ ജോണ്‍സന്റെ മുഖത്ത്. പ്രായത്തിന്റെ അവശതകള്‍ മറന്നാണ് 74 കാരനായ ജോണ്‍സണ്‍ അദാലത്ത് വേദിയിലെത്തിയത്. കണയന്നൂര്‍ താലൂക്കിലെ മുളന്തുരുത്തി വില്ലേജിലെ രണ്ടേ മൂക്കാല്‍ സെന്റ് ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു പോക്കുവരവ് ചെയ്തു കിട്ടുന്നതിനായി കഴിഞ്ഞ 30 വര്‍ഷമായി ശ്രമിച്ചുവരുകയായിരുന്നു. പലവിധ സാങ്കേതിക പ്രശ്‌നങ്ങളില്‍ തട്ടി പ്രശ്‌ന പരിഹാരം നീണ്ടുപോയി.

ഭാര്യ മേരിക്കും പ്രായാധിക്യം മുലമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അപേക്ഷയ്ക്ക് പുറകെയുള്ള ഓട്ടവും കുറച്ചു. ഒടുവിലാണു പരാതിയുമായി അദാലത്തിലെത്തിയത്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പോക്കുവരവ് രേഖ ജോണ്‍സണ്‍ നെടുവീര്‍പ്പോടെ ചേര്‍ത്തുപിടിച്ചു.

date