Post Category
ഭിന്നശേഷിക്കാരനായ പരാതിക്കാരനു കരുതലും കൈത്താങ്ങും
ഭിന്നശേഷിക്കാരനായ പരാതിക്കാരനെ വേദിക്കു പുറത്തെത്തി നേരിൽ കേട്ട്, ആശ്വസിപ്പിച്ചു മന്ത്രി പി പ്രസാദ്.
ഇരു കാലുകൾക്കും സ്വാധീനക്കുറവുള്ള കടമക്കുടി കോതാട് സ്വദേശി സി സി സെബാസ്റ്റ്യന് അദാലത്ത് വേദിയിലെത്താൻ ബുദ്ധിമുട്ടായിരുന്നു. ഇതറിഞ്ഞ മന്ത്രി സെബാസ്റ്റ്യനെ കാണാൻ കൗണ്ടറിനു പുറത്തേക്ക് ഇറങ്ങി. പരാതി കേട്ടു. മുച്ചക്ര വാഹനത്തിലെ ലോട്ടറി കച്ചവടമാണു സെബാസ്റ്റ്യൻ്റെ ഉപജീവനമാർഗ്ഗം.
തൻ്റെയും സഹോദരൻ്റെയും പേരിലുള്ള ഭൂമിയിൽ കയ്യേറ്റം നടന്നുവെന്നായിരുന്നു സെബാസ്റ്റ്യൻ്റെ പരാതി. ഭൂമി എത്രയും പെട്ടെന്ന് അളന്നു തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് ആവശ്യം. തുടർന്ന്, ജനുവരി 20ന് സ്ഥലപരിശോധന നടത്തി പരാതിക്കു പരിഹാരം കാണാൻ മന്ത്രി തഹസിൽദാർ (എൽ ആറിന്) നിർദേശം നൽകി. പരാതിക്ക് എത്രയും വേഗം പരിഹാരം കാണുമെന്ന് ആശ്വാസത്തിൽ സെബാസ്റ്റ്യൻ മടങ്ങി.
date
- Log in to post comments