Skip to main content

അദാലത്തിൽ ആശ്വാസം പകർന്ന്‌ 24 പേർക്കു മുൻഗണനാ റേഷൻ കാർഡുകൾ

കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് അദാലത്തിൽ 24 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.

13 പിഎച്ച്എച്ച് കാർഡുകളും 11 അന്ത്യോദയ അന്ന യോജന കാർഡുകളുമാണ് മന്ത്രിമാരായ പി രാജീവും പി പ്രസാദും ചേർന്നു നൽകിയത്.

വൃക്ക, ഹൃദയം, കരൾ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള 13 പേർക്കാണു മുൻഗണനാ പി എച്ച് എച്ച് കാർഡുകൾ ലഭിച്ചത്.

നിരാലംബരായ ആശ്രയ വിഭാഗത്തിൽപ്പെട്ടവർ, അതിദരിദ്രർ എന്നിവരടക്കമുള്ള 11

പേർക്ക് അന്ത്യോദയ അന്ന യോജന കാർഡുകളും നൽകി.

പേരിൽ വന്ന പിശകിൻ്റെ ആശങ്കയുമായി വന്ന വട്ടത്തറ വീട്ടിൽ പുഷ്പ ജോസഫിന് രണ്ടു പേരിലും ഉള്ള ആൾ ഒന്നാണ് എന്ന് തെളിയിക്കുന്ന വൺ ആൻ്റ് സെയിം സർട്ടിഫിക്കറ്റ്,

മറ്റ് ജില്ലയിൽ നിന്നും മാറി വന്നപ്പോൾ സ്വന്തം ജാതി തെളിയിക്കുന്നതിലുള്ള ആശയം കുഴപ്പം തീർത്ത് പി എ ഗിരിജയ്ക്ക് ജാതി സർട്ടിഫിക്കറ്റ്,

ഭർത്താവ് മരിച്ച നാൽപതാം കുളത്തിൽ മായ റോബിന് ആശ്വാസമായി ലീഗൽ ഹയർ സർട്ടിഫിക്കറ്റ്,

സ്വന്തം പേരിലുള ഭൂമിയുടെ പോക്കുവരവ് ചെയ്തു കിട്ടാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വി എം മേരി- ജോൺസൺ ദമ്പതികൾക്കുള്ള പോക്ക് വരവ് സർട്ടിഫിക്കറ്റും മന്ത്രിമാർ വേദിയിൽ നൽകി.

date