അദാലത്തുകളിൽ വേഗത്തിലുള്ള പരിഹാരം - മന്ത്രി പി രാജീവ്
നിയമങ്ങൾക്കും ചട്ടങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും അകത്തു നിന്നുകൊണ്ടു വേഗത്തിലുള്ള പരിഹാരമാണു കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളിൽ ഉണ്ടാക്കുന്നതെന്നു നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
കണയന്നൂർ താലൂക്ക് അദാലത്ത് എറണാകുളം രാമവർമ ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ഉദ്യോഗസ്ഥ സംവിധാനം വളരെ കൃത്യമാണെങ്കിൽ മന്ത്രിമാർ നയപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടാൽ മതി. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ഉദ്യോഗസ്ഥലത്തിൽ ചെയ്യേണ്ട കാര്യങ്ങൾക്കായി മന്ത്രിമാർ അദാലത്തുകൾ നടത്തേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാളും പരാതികളുടെ എണ്ണത്തിൽ നല്ല കുറവുണ്ട്. അതു സംവിധാനം മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയാണ്. നമ്മുടെ ഭരണജനാധിപത്യം മുന്നോട്ടു കൊണ്ടുപോകാൻ സഹായകരമാകുന്ന തരത്തിലുള്ള മാറ്റങ്ങൾ നല്ല രീതിയിൽ വരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ,
മേയർ അഡ്വ. എം. അനിൽകുമാർ,
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എഡിഎം വിനോദ് രാജ്, സബ് കളക്ടർ കെ. മീര, അസിസ്റ്റൻ്റ് കളക്ടർ അഞ്ചീത് സിങ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ മനോജ്, വി. ഇ. അബ്ബാസ്, തഹസിൽദാർ ഡി വിനോദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments