Skip to main content

കള്ളു വ്യവസായ  തൊഴിലാളി ക്ഷേമനിധി ക്യാമ്പുകൾ 

 

കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായി ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കുമായി സഹകരിച്ച് ബോർഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന അന്ത്യോദയ ശ്രമിക് സുരക്ഷ യോജന (എ എസ് എസ് വൈ) പദ്ധതിയിൽ തൊഴിലാളികളെ അംഗമാക്കുന്നതിലേക്കായി ജനുവരി രണ്ട്, മൂന്ന് തീയതികളിൽ വിവിധ സ്ഥലങ്ങളിലായി ക്ഷേമനിധി ബോർഡിൻ്റെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തി വരുന്നു.
ഈ ക്യാമ്പുകളിൽ നിലവിൽ ജോലി ചെയ്തു വരുന്ന 60 വയസ് പൂർത്തിയായിട്ടില്ലാത്ത എല്ലാ തൊഴിലാളികളും നിർബന്ധമായും പങ്കെടുക്കേണ്ടതും ഇൻഷുറൻസ് പദ്ധതിയിൽ ചേരേണ്ടതുമാണ്. അല്ലാത്തവർക്ക് ഇൻഷുറൻസ്  ആനുകൂല്യം ലഭിക്കുകയില്ല.  അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നവർക്ക് അപകടം മൂലമുള്ള മരണം അംഗവൈകല്യം എന്നിവക്ക് 10 ലക്ഷം രൂപയും ചികിത്സാ ആനുകൂല്യങ്ങൾക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. 
 

date