Skip to main content

പരാധീനതകളിൽ തളർന്ന മായാ രവിക്ക് ആശ്വാസം നൽകി  അദാലത്ത്

അദാലത്തിൽ നൽകിയത് 
16 മുൻഗണനാ റേഷൻ കാർഡുകൾ

 

നീറുന്ന ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നിന്നാണ്  ആയവന ഷാരിമറ്റം പയ്യമ്പിളളിൽ മായാ രവി  അദാലത്തിനെത്തിയത്. 
ഭർത്താവ് രവി ഞരമ്പ് സംബന്ധമായ അസുഖം മൂലവും  മകൻ  റോഡ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ  തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നും ഏറെ നാളുകളായി ചികിത്സയിലാണ്. ഇതിനിടയിലാണ് മകൾ പ്രസവത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം ആശുപത്രിയിലായത്. 

വിട്ടു ജോലിക്കു പോയാണ് മായ ഇവർക്കെല്ലാമുള്ള ചികിത്സയ്ക്കും  നിത്യവൃത്തിക്കുമുള്ള വരുമാനം ഉണ്ടാക്കുന്നത്. 
റേഷൻ കാർഡ് തരം മാറ്റിയതോടെ കൂടുതൽ ചികിത്സാനുകൂല്യങ്ങളും ഭക്ഷ്യധാന്യങ്ങളും ലഭിക്കുമെന്നതു മായക്ക് ഏറെ  ആശ്വാസമാകും . 

അദാലത്തിൽ 15 പിഎച്ച്എച്ച് കാർഡുകളും ഒരു  അന്ത്യോദയ അന്ന യോജന കാർഡുകളുമടക്കം 16 മുൻഗണന കാർഡുകൾ   മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും ചേർന്നു വിതരണം ചെയ്തു.
വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവരും 
നിരാലംബരായ ആശ്രയ വിഭാഗത്തിൽപ്പെട്ടവരുമാണു മുൻഗണന കാർഡ് ലഭിച്ചവരിൽ ഏറിയ പങ്കും .

date