Skip to main content

ഭക്ഷ്യമേള നടത്തി

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചീക്കോട് ഗവ: യു.പി.എസിലെ വിദ്യാത്ഥികളുടെ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. 17 നാടന്‍ ഭക്ഷ്യ ഇന വിഭവങ്ങളില്‍ നിന്ന് മുന്നൂറോളം വ്യത്യസ്ത വിഭവങ്ങളാണ് കുട്ടികള്‍ ഒരുക്കിയത്.
  മേള ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ എടശ്ശേരി ഉല്‍ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.        സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date