Skip to main content

മീഡിയേഷന്‍ സെന്റര്‍ ബോധവല്‍ക്കരണം

ജില്ലാ മീഡിയേഷന്‍ സെന്റര്‍, മഞ്ചേരിയുടെയും വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മധ്യസ്ഥതയും അനുരഞ്ജനവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.  ജില്ല സബ് ജഡ്ജും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ  മിനി. ആര്‍ ഉല്‍ഘാടനം ചെയ്തു.
       വാഴക്കാട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസസ്  അതോറിറ്റിയുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ 2 ദിവസം ഗ്രാമ പഞ്ചായത്തില്‍ സഹായവുമായി ക്യാമ്പ് ചെയ്യുന്നുണ്ട്. കേസുകളെ സംബന്ധിച്ചും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സേവനത്തെ കുറിച്ചും വിശദീകരിച്ചു.
പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എം. ഹാജറുമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജൈസല്‍ എളമരം, സെക്രട്ടറി പി .ജിനചന്ദ്രന്‍, വിന്‍സെന്റ് ജോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യശോദ എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി.എം ഗോപാലകൃഷ്ണന്‍  ക്ലാസ്സ് എടുത്തു.

date