Skip to main content

അസാപ്പ് ജില്ലാതല അവലോകനം നടന്നു

അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം  (അസാപ്പ്)  ജില്ലാതല അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എഡിഎം വി രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ സുമി എം.എ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇന്‍വെന്റ് ദ ഫ്യൂച്ചര്‍ എന്ന പേരിലുള്ള അസാപ്പിന്റെ ഇ-മാഗസിന്‍ എഡിഎം വിരാമചന്ദ്രന്‍  പ്രകാശനം ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിയ അസാപ്പ് വിദ്യാര്‍ഥികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രോഗാം മാനേജര്‍മാരായ ബിനീഷ് ജോര്‍ജ്, നിശാന്ത് നാരായണന്‍, റസീന.ഒ തുടങ്ങിയവര്‍ സംസാരിച്ചു.

date