Skip to main content

സ്തനാര്‍ബുദ പ്രതിരോധ പഠന പരിശീലന ക്ലാസ്

ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ യൂണിറ്റിന്റേയും തൃശൂര്‍ വെല്‍നസ് ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി  സ്തനാര്‍ബുദ പ്രതിരോധ പഠന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.വി. സിനി പരിപാടി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വെല്‍നസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുതുരുത്തി വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് പ്രതിനിധികളായ കെ.റംല സ്വാഗതവും  വസന്ത നന്ദിയും പറഞ്ഞു.

 

date