Post Category
സമ്പാദ്യ പദ്ധതി: ജില്ലാ കളക്ടേഴ്സ് ട്രോഫി ഫെബ്രുവരി 12 ന് സമ്മാനിക്കും
വിദ്യാർത്ഥി സമ്പാദ്യ പദ്ധതിയിൽ (എസ്.എസ്.എസ്) 2023-24 ല്‍ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ സ്‌കൂളുകളെ ജില്ലാ കളക്ടേഴ്സ് ട്രോഫിയും അനുമോദനപത്രവും നല്‍കി ആദരിക്കും. ഫെബ്രുവരി 12 ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചതും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ സ്‌ക്മീമില്‍ ചേര്‍ത്തതുമായ സ്‌കൂളുകളെ ആദരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എം.കെ സ്മിജ, ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ എം ഉണ്ണികൃഷ്ണന്‍, എന്‍.എസ്.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍, ജില്ലയിലെ വിവിധ എന്‍.എസ്.ഡി ഏജന്‍സി യൂണിറ്റുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments