പട്ടോല ഉദിയടി മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
പട്ടോല ഉദിയടി നിവാസികളുടെ ദാഹമകറ്റാൻ മിനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുവർഷം കൊണ്ടാണ് പദ്ധതി പ്രാവർത്തികമാക്കിയത്. പുതുക്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട പട്ടോല ഉദിയടി പ്രദേശത്തെ 28 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് 20 പേർക്ക് കൂടി പൈപ്പ് കണക്ഷൻ നൽകാനുള്ള പ്രവർത്തിയും പുരോഗമിക്കുകയാണ്.
കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് (ഫെബ്രുവരി 3) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ബാബു നിർവഹിക്കും.പുതുക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഐ ഹസീന ടീച്ചർ അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ സി ബിനു,സ്ഥിര സമിതി അധ്യക്ഷ സുലോചന,പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ രാജേന്ദ്രൻ,വാർഡ് മെമ്പർ എസ് പുഷ്പ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments