Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പകൽ വീട്ടിലേക്ക് ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെ ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 28 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. അന്നേദിവസം 2.30ന് തുറക്കും. വിശദവിവരത്തിന് ജനറൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോൺ -0481 2563611, 563612.
date
- Log in to post comments