Post Category
ഇന്റർ ഐഐഎച്ച്ടി സ്‌പോർട്‌സ് മീറ്റിൽ കണ്ണൂരിന് അഭിമാനനേട്ടം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്ടി) സേലത്ത് നടത്തിയ രണ്ടാമത് ഇന്റർ ഐഐഎച്ച്ടി സ്‌പോർട്‌സ് മീറ്റിൽ കണ്ണൂരിലെ ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽ ടെക്‌നോളജി മൂന്നാം വർഷ വിദ്യാർത്ഥി സി അർജുനെ മികച്ച വ്യക്തിഗത കായികതാരമായി തിരഞ്ഞെടുത്തു. ഐഐഎച്ച്ടികളുടെ കായികമേളയിൽ ഇന്ത്യയിലെ വിവിധ ഐഐഎച്ച്ടികളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തതിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ചാണ് അർജുൻ സി ഈ ബഹുമതി നേടിയത്.
date
- Log in to post comments