Skip to main content

എം.ബി.എ പ്രവേശനം -  അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

ഫെബ്രുവരി 23 ന് നടത്തുന്ന എം.ബി.എ. കോഴ്സിലേയ്ക്കുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയുഡ് ടെസ്റ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ അപാകതകളുള്ള അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കിയിട്ടില്ല. അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 2 നു മുൻപ് അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകുന്നതാണ്. വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in.

പി.എൻ.എക്സ് 792/2025

date