Skip to main content

പാരലൽ കോളേജുകളുടെ ആശങ്കകൾ പരിഹരിക്കും: മന്ത്രി ഡോ. ബിന്ദു

ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് വിവിധ പാരലൽ കോളേജുകൾക്ക് ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓപ്പൺ സർവ്വകലാശാല നിലവിൽ വന്നതോടെ സമാന്തര കോളേജ് പ്രവർത്തനങ്ങളിൽ വന്ന പ്രയാസങ്ങൾ അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഓപ്പൺ സർവ്വകലാശാലകോഴ്സുകൾ കൂടുതൽ ആകർഷകമാക്കാനും പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കാനും വേണ്ട നടപടികൾ ഉണ്ടാകുമെന്നും പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾക്ക് മന്ത്രി ഡോ. ബിന്ദു ഉറപ്പുനൽകി. 

പി.എൻ.എക്സ് 793/2025

 

date