Skip to main content

സഹകരണ എക്‌സ്‌പോ 2025: സ്വാഗത സംഘം രൂപീകരിച്ചു

ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2025ന്റെ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സഹകരണം, തുറമുഖം, ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷനായി.

മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉപരക്ഷാധികാരിയുമായ കരട് സംഘാടക സമിതി തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ടി. അയ്യപ്പൻ നായർ യോഗത്തിൽ അവതരിപ്പിച്ചു. സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവനാണ് സംഘാടക സിമിതി ചെയർമാൻ. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പി. രാജീവ്, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, സജി ചെറിയാൻ എന്നിവർ കോ ചെയർമാൻമാരാണ്. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, രാജ്യസഭാംഗങ്ങളായ എ.എ. റഹീം, ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാർ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ,  സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ, കേരള ബാങ്ക് പ്രസിഡന്റ്, സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ തുടങ്ങിയവർ വൈസ് ചെയർമാൻമാരായ സംഘാടക സമിതിയുടെ ജനറൽ കൺവീനർ സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ. എൻ. മാധവനാണ്. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി.സജിത് ബാബുവാണ് സംഘാടക സമിതി കൺവീനർ.

സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ. എൻ. മാധവൻ ജനറൽ കൺവീനറും, സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി.സജിത് ബാബു കൺവീനറും, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ് കോ-കൺവീനറുമായിട്ടുള്ള എക്സിക്യൂട്ടിവീ കമ്മറ്റിയുടെയും വിവിധ സബ് കമ്മറ്റികളുടെ ലിസ്റ്റും  യോഗത്തിൽ അവതരിപ്പിച്ചു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ്., സംസ്ഥാന സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ കരകുളം കൃഷ്ണപിള്ള, മിൽമ ചെയർമാൻ കെ.എസ്. മണി തുടങ്ങിയവരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുത്തു.

പി.എൻ.എക്സ് 797/2025

date