Skip to main content

സൗജന്യ പരിശീലനം

       ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർഥികൾക്ക് 2025ലെ മെഡിക്കൽ എൻജിനിയറിങ് എൻട്രൻസിനായി സൗജന്യ പരിശീലനം നൽകുന്നു.

ഏപ്രിൽ 1ന് ആരംഭിക്കുന്ന പരിശീലനത്തിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റും അനുവദിച്ചിട്ടുണ്ട്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റൈപെന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 20ന് മുമ്പ് രക്ഷിതാവിനൊപ്പം ട്രെയിനിങ് സെന്ററിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0484-2623304.

പി.എൻ.എക്സ് 812/2025

date