Skip to main content

സെലക്ഷൻ ട്രയൽ 22ന്

കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലേക്കും അക്കാദമികളിലേക്കും 2025-26 അധ്യയനവർഷത്തിലേക്കുള്ള 6, 78, +1 (VHSE) ക്ലാസുകളിലേക്ക് കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് (ജനുവരിയിൽ നടന്ന സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 22 ന് തിരുവന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലുംകണ്ണൂർ സ്‌പോർട്സ് സ്‌കൂളിലും കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. വിശദവിവരങ്ങൾക്ക്: 0471-2326644.

പി.എൻ.എക്സ് 818/2025

date