Skip to main content

പരമ്പരാഗത വിത്തുത്സവം: സംസ്ഥാനതല ഉദ്ഘാടനം 22 ന്

പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി  22, 23, 24 തീയതികളിൽ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുൽസവം നടക്കും.

പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും  വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾപരമ്പരാഗത ഭക്ഷ്യമേളകലാപരിപാടികൾ എന്നിവയും ഉണ്ടാവും.

ഫെബ്രുവരി22ന് രാവിലെ 9.30 ന് കൃഷി മന്ത്രി  പി. പ്രസാദ് പരമ്പരാഗത വിത്തുൽസവ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്യും. പതിനാലു ജില്ലകളിൽ നിന്നായി അൻപതോളം സ്റ്റാളുകളുണ്ടാവും. വൈകുന്നേരം 3 മണിക്ക് സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി  പി. പ്രസാദ്  അദ്ധ്യക്ഷനാകും. ഫീഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി  സജി ചെറിയാൻ വിത്തുൽസവം ഉദ്ഘാടനം ചെയ്യും. 24 ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ മന്ത്രി  ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.   

പി.എൻ.എക്സ് 821/2025

date