Skip to main content

ഏകദിന ശിൽപശാല

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെയ്‌സ്) ജർമ്മൻ ഭാഷ  പരിശീലനം നൽകുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കായി 25 ന് രാവിലെ 9.30 മുതൽ ഹോട്ടൽ ഡിമോറയിൽ ഏകദിന ശില്പശാല നടത്തും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ശില്പശാല ഉദ്ഘാടനം ചെയ്യും. ഗോഥെ-സെൻട്രം, ഇൻഡോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്സ്, പ്രോ റെക്കഗ്‌നിഷൻ, ജിസ് എന്നിവിടങ്ങളിലെ പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. സംസ്ഥാനത്തെ ജർമ്മൻ കുടിയേറ്റത്തിലെ വെല്ലുവിളികൾ കണ്ടെത്തുക, ജർമ്മൻ  ഭാഷ പരിശീലന രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ശില്പശാലയുടെ ലക്ഷ്യം.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജർമ്മൻ ഭാഷ പരിശീലന സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് ശില്പശാലയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ :  9539792994, 9539612921.

പി.എൻ.എക്സ് 852/2025

date