Post Category
സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2024 ലെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്നവർ വെബ്‌സൈറ്റിൽ നിന്നും മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഫെബ്രുവരി 25 വൈകുന്നേരം 4 മണിക്ക് മുമ്പായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
പി.എൻ.എക്സ് 861/2025
date
- Log in to post comments