Post Category
റവന്യൂ ദിനാഘോഷവും പുരസ്‌കാര വിതരണവും ഇന്ന് (ഫെബ്രുവരി 24)
ഈ വർഷത്തെ റവന്യൂ ദിനാഘോഷവും റവന്യൂ, സർവെ വകുപ്പ് ജീവനക്കാർക്കുള്ള പുരസ്‌കാര 'വിതരണവും ഇന്ന് (ഫെബ്രുവരി 24) വൈകുന്നേരം 4 ന് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എം പിമാർ, എം എൽ എ മാർ , മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ റവന്യൂ ഭരണത്തിന്റെ അടിസ്ഥാന രേഖയായി കരുതുന്ന 1886 ഫെബ്രുവരി 24 ലെ തിരുവിതാംകൂർ സെറ്റിൽമെന്റ് വിളംബത്തിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 24 റവന്യു ദിനമായി ആചരിക്കുന്നത്.
പി.എൻ.എക്സ് 857/2025
date
- Log in to post comments