Post Category
ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 23ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ടിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ കാന്റിഡേറ്റ് പോർട്ടലിലുള്ള Answer key Challenge മെനുവിലൂടെ ഫെബ്രുവരി 27ന് ഉച്ചയ്ക്ക് 2 മണി വരെ പരാതികൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300
പി.എൻ.എക്സ് 867/2025
date
- Log in to post comments