Skip to main content

വടവുകോട് - പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയ്ക്ക് യൂണിഫോമുകളും ഉപകരണങ്ങളും വിതരണം ചെയ്തു

വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയ്ക്ക് യൂണിഫോമും ഹരിതസംരഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സോണിയ മുരുകേശൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ അശോക് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണികൃഷ്ണൻ,സി.ജി നിഷാദ്, ഷാനിഫ ബാബു, സജിത പ്രദീപ്, ബിനിത പീറ്റർ, എയർ പ്രോഡക്ട് കമ്പനി പ്രതിനിധികളായ കെ.വി വിനോദ് കുമാർ, പി.ആർ ഹെർബെർട്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ് സ്മിത്ത്, സയൻസ് സെന്റർ  അസി. ഡയറക്ടർ എ.വി സുരേഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ വി.ആർ അനശ്വര, കെ.ബി ബോബിമോൾ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എം.കെ അഞ്ജലി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഫസീല അൻസാബ്, ഹരിതകർമ്മസേന കൺസോർഷ്യം സെക്രട്ടറി ഗീതു കുഞ്ഞുമോൻ, പ്രസിഡണ്ട് അജിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

കൊച്ചി എയർ പ്രൊഡക്ട് കമ്പനിയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഉപകരണങ്ങൾ വിതരണം നടത്തിയത്. ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ യൂണിഫോമുകൾ, മാസ്ക്, ഗ്ലൗസ് തുടങ്ങിയവയും ഗ്രാമപഞ്ചായത്തിലെ പൊതു പരിപാടികൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടത്തുന്നതിനാവശ്യമായ പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവയും വിതരണം ചെയ്തു.

 

 

date