പിങ്ക് മെട്രോ ആരോഗ്യം ആനന്ദം വുമൺ കാൻസർ സ്ക്രീനിംഗ് ക്യാമ്പയിൻ കൊച്ചി മെട്രോയിലൂടെ
ആരോഗ്യം ആനന്ദം അകറ്റാം അർബുദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ തീം സോങ്ങ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് റിലീസ് ചെയ്തു. ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ എം ഡി ലോക് നാഥ് ബെഹ്‌റ മെട്രോ ബോധവത്കരണ സ്റ്റാൻഡീസ് പ്രകാശനം ചെയ്തുകൊണ്ട് പിങ്ക് മെട്രോ സ്പെഷ്യൽ കാമ്പയിന് തുടക്കം കുറിച്ചു. സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി മെട്രോ വനിതാ ജീവനക്കാരി ശീതളിനെ പിങ്ക് ബാഡ്ജ് അണിയിച്ചു.
ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ. സവിത, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.എസ്. ശിവപ്രസാദ്, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ സി.എം. ശ്രീജ, മെട്രോ ചീഫ് ജനറൽ മാനേജർ മണികണ്ഠൻ, സീനിയർ ഡിജിഎം സായി കൃഷ്ണ, മാനേജർ അനിൽകുമാർ, കൊച്ചി മെട്രോ പിആ൪ഒ കെ.കെ. ജയകുമാർ എ തുടങ്ങിയവ൪ പങ്കെടുത്തു. തുടർന്ന് എറണാകുളം നഴ്സിംഗ് സ്കൂൾ കുട്ടികൾ ആരോഗ്യം ആനന്ദം തീം സോങ് നൃത്തവിഷ്കാരവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. മാർച്ച് 03 ന് എല്ലാ മെട്രോ വനിതാ ജീവനക്കാർക്കും സൗജന്യ കാൻസർ സ്ക്രീനിംഗ് സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments