Skip to main content

നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ് നിർവഹിച്ചു. കാർത്ത്യായനി ഭഗവതി ക്ഷേത്രം റോഡ്, കോക്കേരിക്കൽ റോഡ് എന്നീ റോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്.

 

ഏറെനാൾ ശോചനീയ അവസ്ഥയിലായിരുന്ന റോഡുകൾ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

 

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ പി കെ ഷീജ, വിൻസി ഡേറിസ്, ലില്ലി ടീച്ചർ, ക്ഷേത്ര ഭാരവാഹികൾ, എഡ്രാക് ഭാരവാഹികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date