Post Category
ലഹരി ഉപയോഗം: മരട് നഗരസഭയിൽ പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം
മരട് നഗരസഭയുടെ കണ്ണാടിക്കാട്, നെട്ടൂർ, മരട് , കുണ്ടന്നൂർ പ്രദേശങ്ങളിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി നഗരസഭ ആരോഗ്യവിഭാഗം. ഏകദേശം 10 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
പ്രദേശങ്ങളിൽ ഇതര സംസ്ഥാന ആളുകളെ ഉപയോഗിച്ചാണ് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങളുടെ പ്രവർത്തനം. തുടർന്നുള്ള ദിവസങ്ങളിൽ ലഹരി വേട്ട തുടരുമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന നിരോധിത പുകയില ഉൽപ്പനങ്ങൾ പിടിച്ചെടുത്തു കുറ്റക്കാരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു.
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എ ജേക്കബ്സൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ, അനീസ്, ഹനീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
date
- Log in to post comments