Skip to main content

ജില്ലാ ഹോമിയോ ആശുപത്രിയിൽ വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

 

എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച്  ജില്ലാ ഹോമിയോ ആശുപത്രിയിൽ നടത്തുന്ന കാന്റീൻ, ഫാർമസി, ഫിസിയോ തെറാപ്പി, ഒ പി    ഉൾപ്പെടെയുളള  വിവിധ നവീകരണ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം  ഹൈബി ഈഡൻ എം പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം ജെ ജോമി, ഷാരോൺ പനക്കൽ ,ശാരദ മോഹൻ ,ഷൈമി വർഗീസ്, ലിസി അലക്സ് , ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മേഴ്സി ഗോൺസാൽവസ്, ആശുപത്രി സൂപ്രണ്ട്  ഡോ. എസ് ശ്രീവിദ്യ, ബിജു ചൂളക്കൽ തുടങ്ങിയവർ പങ്കെടുത്തു.

date