Skip to main content

മരടിൽ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 

മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് മരട് നഗരസഭ പരിധിയിലെ  വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മുപ്പതിലധികം കടകളിൽ നടത്തിയ  പരിശോധനയിൽ   60 കിലോ നിരോധിത പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും  പിടികൂടി. ഒരു ലക്ഷം രൂപ പിഴ ചുമത്തി.

നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി  രൂപീകരിച്ച സ്വകാഡിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 
നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി ഐ ജേക്കബ്സൺ,
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ, എ എസ് അനീസ്, വിനു മോഹൻ, കെ ആർ ഹനീസ്, അബ്ദുൽ സത്താർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

date