Skip to main content

അറിയിപ്പുകൾ

 

                                                                                           തൊഴില്‍ മേള അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി 

സ്‌കില്‍ പാര്‍ക്കിന്‍ നടത്തുന്ന പ്രതിമാസ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 15 -ാം തീയതിയാണ് തൊഴില്‍ മേള.  

ഫോണ്‍: 9495999688

 

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

 

ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയില്‍ വരുന്ന കുന്നത്തുനാട്, ഐക്കരനാട്, ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അതാത് പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. എസ്. എസി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി മൂന്ന് വര്‍ഷത്തെ വയസിളവുണ്ട്.

 

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് പാസായിരിക്കണം. ഗവണ്‍മെന്റ് അംഗീകൃത പ്രീപ്രൈമറി ടിച്ചേഴ്സ് കോഴ്സ് /ബാലസേവിക കോഴ്സ് പാസായവര്‍ക്കും മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

 

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. 10-ാം ക്ലാസ് പാസായവരെ പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി. ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്. അര്‍ഹരായവരെ കൂടിക്കാഴ്ചക്കു ക്ഷണിക്കും.അപേക്ഷാ ഫോറത്തിന്റെ മാതൃക അതാത് പഞ്ചായത്ത് ഓഫീസുകളിലും ഐസി ഡി എസ് ഓഫീസിലും ലഭ്യമാണ്. 

 

*തേക്ക് തടി ചില്ലറ വില്‍പ്പന*

 

ടിംബര്‍ സെയില്‍സ് ഡിവിഷന്‍, പെരുമ്പാവൂരിന്റെ കീഴിലുളള ഗവ ടിംബര്‍ ഡിപ്പോ, മുടിക്കലില്‍ മാര്‍ച്ച് 17 ന് രാവിലെ 10 മുതല്‍ തേക്ക് തടി ചില്ലറ വില്‍പ്പന നടത്തുന്നു. 

ഫോണ്‍: 0484-2596064, 8547604403.

 

 

*അപേക്ഷ ക്ഷണിച്ചു*

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള പോത്താനിക്കാട് പഞ്ചായത്തിലെ 55 -ാം നമ്പര്‍ മാവുടി അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പോത്താനിക്കാട് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ സ്ഥിര താമസക്കാരും സേവന തല്‍പ്പരരും മതിയായ ശാരീരിക ക്ഷമതയുള്ളവര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. 2025ന് ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്കാണ് അവസരം . 

വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും പ്ലസ് ടു പരീക്ഷയും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പരീക്ഷയും പാസായിരിക്കേണ്ടതാണ്. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 5500 രൂപയും, ക്രഷ് ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3000 രൂപയുമാണ്. ക്രഷിന്റെ പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകള്‍ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചു വരെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വുമണ്‍ എക്‌സലന്‍സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പോത്താനിക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. 

ഫോണ്‍: 0485 2828161. 

 

*താത്കാലിക നിയമനം*

 

കളമശ്ശരി ഗവ.ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ പി ടി എ മുഖേന താത്കാലികമായി നിയമിക്കുന്നു. ദിവസേന 600 രൂപ നിരക്കില്‍ പ്രതിമാസം 15000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 11-ന് രാവിലെ 11-ന് അസല്‍ രേഖകള്‍ സഹിതം കളമശേരി ഐടിഐയില്‍ ഹാജരാകണം.  

യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടിഒടി കോഴ്‌സില്‍ രണ്ട് വര്‍ഷത്തെ പരിചയം. (പ്ലസ്ടു /ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം).

date