Skip to main content

അറിയിപ്പുകൾ

അപകട ഇന്‍ഷുറന്‍സ് ഒറ്റത്തവണ പ്രിമിയം പദ്ധതി 2025-26 ആരംഭിച്ചു

 

മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് ഒറ്റത്തവണ പ്രിമിയം പദ്ധതി 2025-26 ആരംഭിച്ചു. മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യതൊഴിലാളികള്‍ക്കും സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കും സംഘം ജീവനക്കാര്‍ക്കും സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പദ്ധതിയില്‍ ചേരാം. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുംഅടുത്തുള്ള മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫിസിലോ, മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലോ ബന്ധപ്പെടുക. അവസാന തീയതി മാര്‍ച്ച്-25.

 

*അപേക്ഷ ക്ഷണിച്ചു*

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ, കിഴക്കമ്പലം പഞ്ചായത്തില്‍ 70 വാര്‍ഡിലെ 106-ാ നമ്പര്‍ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന തല്‍പ്പരരും, മതിയായ ശാരീരിക ക്ഷമതയുള്ളവര്‍ക്കുംനിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.2025 ന് ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്കാണ് അവസരം . 

106-ാം നമ്പര്‍ അങ്കണവാടി സ്ഥിതി ചെയ്യുന്ന ഏഴാം വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത പക്ഷം തൊട്ടടുത്ത വാര്‍ഡുകളില്‍ നിന്നുളള അപേക്ഷകരെ നിയമനത്തിനായി പരിഗണിക്കും. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. 

 

വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്ന അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ 10-ാം ക്ലാസ് പാസായിരിക്കണം. ക്രഷ് വര്‍ക്കര്‍ക്ക് പ്രതിമാസ ഹോണറേറിയം 5500 രൂപയും ക്രഷ് ഹെല്‍പ്പര്‍ക്ക് ഹോണറേറിയമായി 3000 രൂപയും ആണ് അനുവദിക്കുന്നത്. പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 20 വൈകിട്ട് അഞ്ചു വരെ വാഴക്കുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകയുടെ മാതൃക വാഴക്കുളം ഐ സി ഡി എസ് ഓഫീസ്, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കുന്നതാണ്.

date