അന്താരാഷ്ട്ര വനദിനം: സൈക്ലത്തോണുമായി വനം വകുപ്പ്
അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് സൈക്ലത്തോണുമായി വനം വകുപ്പ്. മലയാറ്റൂര്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് വന ദിനമായ മാര്‍ച്ച് 21-ന് 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 5.45-ന് മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിക്കുന്ന സൈക്ലത്തോണ്‍ പെരുമ്പാവൂര്‍, കാലടി, നീലീശ്വരം എന്നിവിടങ്ങള്‍ കടന്ന് നക്ഷത്ര തടാകത്തിന് സമീപത്താണ് അവസാനിക്കുക. പ്രമുഖ മണി എക്‌സ്‌ചേഞ്ച് ഗ്രൂപ്പായ യൂണി മണിയുമായി സഹകരിച്ചാണ് സൈക്ലത്തോണ്‍ സംഘടിപ്പിക്കുന്നത്. മുവാറ്റുപുഴ സൈക്കിള്‍ ക്ലബ്, കാലടി നേച്ചര്‍ സ്റ്റഡി സെന്റര്‍ എന്നിവരും പരിപാടിയുടെ ഭാഗമാണ്.
വനത്തേയും വന്യജീവികളെകുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2013 മുതലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 21 അന്താരാഷ്ട്ര വന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കാടും ആഹാരവും' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. നമ്മള്‍ ജീവിക്കുന്ന പരിസ്ഥിതിയേ കുറിച്ചും അതില്‍ വനങ്ങളുടെ പ്രാധാന്യം എത്രത്തോളമാണെന്നും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതി രമണീയമായ റൂട്ട് തന്നെ സൈക്ലത്തോണിനായി തിരഞ്ഞെടുത്തത്.
സൈക്ലത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/XReRTug961iyj41Y8 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 65 പേര്‍ക്കാണ് സൈക്ലത്തോണില്‍ പങ്കെടുക്കാന്‍ അവസരം. മാര്‍ച്ച് 15 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക് ബാഗ്, ജേഴ്സി, വെള്ളം, യാത്ര അവസാനിക്കുന്നിടത്ത് ലഘു ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഫോണ്‍: 8075687769, 9995228317, 9048481675, 9400059926
- Log in to post comments