Skip to main content

തങ്കളം ജംഗ്ഷനില്‍ സിഗ്‌നല്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി

ആലുവ - മൂന്നാര്‍ റോഡും, ബൈപാസ് റോഡുകളും സംഗമിക്കുന്ന കോതമംഗലം തങ്കളം എക്‌സൈസ് ഓഫീസ് ജംഗ്ഷനില്‍ എം.എല്‍.എ ഫണ്ട് 20 ലക്ഷം രൂപ ചെലവഴിച്ച് സോളാര്‍ ട്രാഫിക് സിഗ്‌നല്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. 

കോതമംഗലം പട്ടണത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ജംഗ്ഷനാണ് തങ്കളം. ട്രാഫിക് പോലീസ്, ഡ്യൂട്ടിയില്‍ നിന്നാല്‍ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധമാണ് തിരക്ക്. ഈ സാഹചര്യത്തിലാണ് പരിഹാരം കാണുന്നതിനായി പ്രദേശത്ത് സോളാര്‍ ട്രാഫിക് സിഗ്‌നല്‍ സിസ്റ്റം സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. 20 ലക്ഷം രൂപ എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിന് ധനകാര്യവകുപ്പില്‍ നിന്നും പ്രത്യേക അനുമതി ലഭ്യമായിട്ടുണ്ട്. 

തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, കോതമംഗലം ട്രാഫിക് പോലീസും പ്രദേശം സന്ദര്‍ശിച്ചു . എം.എല്‍.എ യോടൊപ്പം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.എ നൗഷാദ്, കെ.വി തോമസ്, കോതമംഗലം ട്രാഫിക് എസ്.ഐ സി.പി ബഷീര്‍,പി.പി മൈതീന്‍ ഷാ,സാബു തോമസ്, എം.യു അഷറഫ് എന്നിവരും ഉണ്ടായിരുന്നു.

                                                         

date