Skip to main content

കലവര്‍ണ്ണക്കുളം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

പോര്‍ക്കുളം പഞ്ചായത്ത് അകതിയൂരിലെ കലവര്‍ണ്ണക്കുളം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. നഗര സഞ്ചയ പദ്ധതിയില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു കലവര്‍ണ്ണക്കുളം നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.

ആദ്യഘട്ടത്തില്‍ കുളത്തിലെ ചണ്ടിയും പായലും നീക്കി അടിതട്ടില്‍ അടിഞ്ഞുകൂടിയ ചേറും മണ്ണും നീക്കം ചെയ്ത് ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും കുളത്തിന് ചുറ്റുമുള്ള റീടെയ്‌നിങ് വാളിന്റെ പണികള്‍ പൂര്‍ത്തികരിക്കുകയുമാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ കുളിക്കടവും, നീന്തല്‍ പരിശീലന സൗകര്യവും, കുളത്തിന്റെ ചുറ്റും നടപ്പാതയും സംരക്ഷണവേലിയും കട്ടവിരിക്കലുമാണ് പദ്ധതിയില്‍ നടപ്പിലാക്കുന്നത്.

അസിസ്റ്റന്റ് എഞ്ചിനീയര്‍ മേരി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, ബ്ലോക്ക് മെമ്പര്‍ സിന്ധു ബാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ നിമിഷ വിഗീഷ്, സുധന്യ സുനില്‍ കുമാര്‍, ബിജു കോലാടി, കെ.എ ജ്യോതിഷ്, രേഖ ജയരാമന്‍, വിജിത പ്രജി, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.

date