Skip to main content

ആറ്റുകാൽ പൊങ്കാല: മന്ത്രി മന്ദിരത്തിൽ ഭക്തർക്കായി സൗകര്യങ്ങളൊരുക്കി

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാൻ വന്ന ഭക്തർക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസിൽ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേർന്ന് അവരെ സ്വീകരിച്ചു. അവർക്ക് വിശ്രമിക്കാനും ശൗചാലയത്തിൽ പോകാനുമുള്ള സൗകര്യങ്ങളൊരുക്കി. കുടിവെള്ളംസംഭാരം ഉൾപ്പെടെയുള്ളവയും മെഡിക്കിൽ സൗകര്യങ്ങളും ഒരുക്കി. മന്ത്രി അവരുമായി സംസാരിക്കുകയും അവരുടെ സന്തോഷത്തിൽ പങ്ക് ചേരുകയും ചെയ്തു.

പി.എൻ.എക്സ് 1121/2025

 

date