Skip to main content

അപേക്ഷാതീയതി നീട്ടി

        കളമശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (സായാഹ്ന കോഴ്സ്, പാർട്ട് ടൈം ബാച്ച്) ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 26 വരെ നീട്ടി. അപേക്ഷാ ഫോമും പ്രോസ്പെക്ടസും സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ ഫോം തപാലിൽ ലഭിക്കുന്നതിന് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിൽ 600 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ, സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ, കളമശ്ശേരി – 683104 വിലാസത്തിൽ സെൽഫ് അഡ്രസ്ഡ് എൻവലപ് സഹിതം രജിസ്റ്റേർഡ് പോസ്റ്റ് അയയ്ക്കണം.

പി.എൻ.എക്സ് 1122/2025

date