Skip to main content

കഥകളുടെ വേരുകള്‍ തേടലല്ല പുരാവസ്തു ഗവേഷകന്റെ ജോലി: പ്രൊഫ. കെ.എന്‍ ഗണേഷ്

കഥകളുടെ വേരുകള്‍ അന്വേഷിച്ച് പോകലല്ല പുരാവസ്തു ഗവേഷകന്റെ ജോലിയെന്ന് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെ.സി.എച്ച്.ആര്‍) അധ്യക്ഷന്‍ പ്രൊഫ. കെ.എന്‍ ഗണേഷ്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ആലുവ യു.സി കോളേജില്‍ നടന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

മണ്‍മറഞ്ഞ മനുഷ്യവാസത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തുകയാണ് പുരാവസ്തു ഗവേഷകര്‍ ചെയ്യേണ്ടത്. അത് ഉപയോഗിച്ച് എത്താവുന്ന നിഗമനങ്ങളില്‍ എത്തിച്ചേരുയും വേണം. ചില കാര്യങ്ങളില്‍ അന്തിമ നിഗമനം പറയാന്‍ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

 

യു.സി കോളേജിലെ ടി.ബി നൈനാന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാദമിക് ഡീന്‍ ഡോ. രേഖാ നായര്‍ അധ്യക്ഷയായി. കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. ജീന പീറ്റര്‍, കെ.സി.എച്ച്.ആര്‍ അക്കാദമിക് കോ ഓഡിനേറ്റര്‍ ഡോ. പി.എസ് ഫാഷിയ തുടങ്ങിയവര്‍ സംസാരിച്ചു. 

 

സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ക്കാണ് കെ.സി.എച്ച്.ആര്‍ നേതൃത്വം നല്‍കുന്നത്. 'പെരിയാര്‍ തടവും പുരാവസ്തു പഠനവും' എന്ന പ്രമേയത്തിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ യു.സി കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. 

 

വെള്ളി, ശനി ദിവസങ്ങളില്‍ കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. 'മലബാറിന്റെ ചരിത്രം: സമകാലിക കേരളത്തിലെ സാമൂഹിക പരിവര്‍ത്തനവും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സെമിനാറുകള്‍. 

 

പുരാവസ്തു, ചരിത്ര ഗവേഷണ മേഖലകളിലെ പ്രമുഖരാണ് രണ്ടിടത്തും വിഷയാവതരണം നടത്തുന്നത്. ഇതിന് പുറമേ കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പൊതു പരിപാടികള്‍ക്കും കെ.സി.എച്ച്.ആര്‍ നേതൃത്വം നല്‍കും.                                                                                                                                                                                                                                                                                                                                                                                                                                                    

 

*തൊഴില്‍ തീരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച (15 ) മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും* 

 

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍ തീരം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും, തീര പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട വായന ശാലകളെ ഇ -ലേണിംഗ് സെന്ററുകളാക്കി മാറ്റുന്ന പ്രതിഭാതീരം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത വായനശാലകള്‍ക്കുള്ള അനുബന്ധ ഉപകരണങ്ങളുടെ വിതരണവും മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 2 മണിക്ക് വൈപ്പിന്‍ അയ്യമ്പിള്ളി റാംസ് ബൈ ക്രാഫ്റ്റ് എം കോളേജില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ നിര്‍വഹിക്കും. 

 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സാഫ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും ഇതിനോടനുബന്ധിച്ച് നടക്കും . ചടങ്ങില്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

 

date