വനം വകുപ്പ് സെൻട്രൽ സർക്കിളിന് കീഴിലെ സൗരോർജ്ജ തൂക്ക് വേലി നിർമ്മാണം ആരംഭിച്ചു
മലയോര മേഖലയിലാകെ വന്യജീവി ആക്രമണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പൂർണ്ണമായും കമ്പി വേലി സ്ഥാപിക്കുക എന്നതാണ് ഏക പോംവഴി എന്ന് റോജി എം. ജോൺ എം.എൽ.എ. ഏഴാറ്റുമുഖത്ത് സൗരോർജ്ജ തൂക്കുവേലി നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ സർക്കിളിന് കീഴിൽ വരുന്ന വിവിധ ഡിവിഷനുകളിൽ വേലി നിർമ്മാണത്തിനായി 13.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. ഇതിൽ അതിരപ്പിള്ളി റേഞ്ചിന് കീഴിൽ വരുന്ന കറുകുറ്റി, മൂക്കന്നൂർ, അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ഏഴാറ്റുമുഖം, ഒലിവേലിച്ചിറ, അയ്യമ്പുഴ, പി.സി.കെ. എന്നീ പ്രദേശങ്ങളിലെ 60 കിലോമീറ്ററോളം തൂക്കുവേലിയുടെ നിർമ്മാണമാണ് എംഎൽഎ ഉദ്ഘാടനം ചെയ്തത്. നബാർഡിന്റെ ധനസഹായത്തോടെ 7.47 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
ഏഴാറ്റുമുഖം സെൻ്റ് തോമസ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാർ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സെൻട്രൽ ഡിവിഷൻ ചീഫ് കൺസർവേറ്റർ ഡോ. ആർ. ആടലരശന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിബീഷ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാരായ കുറ ശ്രീനിവാസ്, രവികുമാർ മീണ, ആർ. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്ജ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ലാലി ആൻ്റു, ജോണി മൈപ്പാൻ, കെ.എസ് മൈക്കിൾ, സിജി ജിജു, വർഗ്ഗീസ് മാണിക്ക്യത്താൻ, കെ.പി അയ്യപ്പൻ, രാഷ്ട്രീയപാർട്ടി നേതാക്കളായ കെ.പി. പോളി, ടി.എം. വർഗ്ഗീസ്, സി.എം. ബിജു, വർഗ്ഗീസ് ജോർജ്ജ് പൈനാടത്ത്, ഏഴാറ്റുമുഖം സെൻ്റ് തോമസ് പള്ളി വികാരി ഫാ. പീറ്റർ തിരുതനത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments