Skip to main content

പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ-കമ്മീഷൻ അദാലത്ത് ആരംഭിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ നിലവിലുളള പരാതികള്‍ തീര്‍പ്പാക്കുന്നതിനായി പരാതി പരിഹാര അദാലത്ത് ആരംഭിച്ചു. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പറായ ടി.കെ. വാസു എന്നിവരാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന അദാലത്തിന് നേതൃത്വം നൽകുന്നത്.

 

 എറണാകുളം ഗസ്റ്റ് ഹൗസിൽ ആരംഭിച്ച അദാലത്തിന്റെ ആദ്യ ദിനം പരിഗണിച്ച ഭൂരിഭാഗവും പരാതികളും തീർപ്പാക്കി. അദാലത്ത് ഇന്ന്‌ (വെള്ളി മാർച്ച് 14) സമാപിക്കും.

date