കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
കൊല്ലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഗിരിജ അവതരിപ്പിച്ചു. കൃഷി, ഭവന നിര്‍മ്മാണം, ശുദ്ധജലവിതരണം, സാമൂഹികക്ഷേമം, പൊതുജനാരോഗ്യം, മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും, ഭിന്നശേഷിക്കാരുടെയും ക്ഷേമം, ടൂറിസം എന്നീ മേഖലകള്‍ക്ക് ബജറ്റ് പ്രാധാന്യം നല്കുന്നു. 32,42,18,976 രൂപ വരവും, 31,28,18,000 രൂപയുടെ ചെലവും, 1,14,00,976 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സി. ഉണ്ണികൃഷ്ണന്.ആര്. ശിവന്. രാധാ പഴണിമല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ മരുതന്, പി.കെ ജയന്, കൃഷ്ണകുമാരി, കെ. ഗുരുവായൂരപ്പന്, ജി സുനിത , ടി എന്‍. രമേഷ്, ഷക്കീല അലി അക്ബര്‍, ചന്ദ്രിക ചന്ദ്രന്, ബിന്ദു, ബുഷറ, സൗദാമിനി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സി പ്രേമലത വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments