Skip to main content

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് പ്രവർത്തനം ആരംഭിച്ചു

മുതുകുളം ഐസിഡിഎസിന്റെയും 
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറാട്ടുപുഴ പഞ്ചായത്ത് നാലാം വാർഡിൽ പ്രവർത്തിച്ചു വരുന്ന 21-ാം നമ്പർ അങ്കണവാടി 'അങ്കണവാടി കം ക്രഷ്'  എന്ന നിലയിലേക്ക് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ ക്രഷ് ഉദ്ഘാടനം ചെയ്തു. നിലവിൽ മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ പ്രവേശനം ലഭിക്കുന്നത്. ക്രഷ് സൗകര്യം ലഭ്യമായതോടെ ആറ് മാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികൾളെയും ഇവിടെ പരിപാലിക്കാനാകും. രാവിലെ 7.30 മുതൽ  വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവർത്തന സമയം. വനിതാ ശിശു വികസന വകുപ്പിനാണ് മേൽനോട്ട ചുമതല. ചടങ്ങിൽ സ്ഥിരംസമിതി ചെയർപേഴ്സൺ എൽ അമ്പിളി അധ്യക്ഷയായി. പഞ്ചായത്തംഗം ഹേമേഷ്, മുതുകുളം സിഡിപിഒ എൽ ലക്ഷ്മി, ഐസിഡിഎസ് സൂപ്പർവൈസർ കെ കവിത തുടങ്ങിയവർ പങ്കെടുത്തു.

date