Post Category
ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി; പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന്; മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം നിര്‍വ്വഹിക്കും
തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കേരള സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസിയില്‍ പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് ഇന്ന് (മാര്‍ച്ച് 14) രാവിലെ 10.30 ന് സംസ്ഥാന സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്യും. മുരളി പെരുനല്ലി എംഎല്‍എ അധ്യക്ഷത വഹിക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും നടക്കും. ജനപ്രതിനിധികള്‍, ആരോഗ്യ സര്‍വകലാശാല, കണ്‍സ്യുമര്‍ഫെഡ് ഉദ്യോഗസ്ഥരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പങ്കെടുക്കും.
date
- Log in to post comments