Skip to main content

രജിസ്ട്രേഷൻ ഓഫീസുകൾ മാതൃക ഓഫീസുകളാകണം : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

 

സംസ്ഥാനത്തെ രജിസ്ട്രേഷൻ ഓഫീസുകൾ മാതൃക ഓഫീസുകളാകണമെന്ന് രജിസ്‌ട്രേഷൻമ്യൂസിയംപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും സുഗമവുമായി സർക്കാർ സേവനങ്ങൾ രജിസ്ട്രേഷൻ ഓഫീസുകളിൽ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ സുപ്രധാനമായ വകുപ്പുകളിൽ ഒന്നാണ് രജിസ്ട്രേഷൻ വകുപ്പ്. ആ ഒരു ബോധ്യത്തോടെയുള്ള പൊതുവായ ഇടപെടൽ വകുപ്പിന്റെ എല്ലാ തലത്തിലും ഉണ്ടാവണം. തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന രജിസ്‌ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ തിരുവനന്തപുരം ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾ ദിവസേന വിവിധ അവശ്യസേവങ്ങൾക്കായി സമീപിക്കുന്ന ഓഫീസുകൂടിയാണ് സബ് രജിസ്ട്രാർ ഓഫീസുകൾ. ജനങ്ങൾക്ക് വേഗത്തിൽ സുതാര്യമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ നയം ഉയർത്തിപ്പിടിക്കുന്ന നിലയിലാവണം രജിസ്ട്രേഷൻ ഓഫീസുകളുടെ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.

രജിസ്ട്രേഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകവകുപ്പിന്റെ ജനകീയ ബന്ധം ഉറപ്പാക്കുക തുടങ്ങി നിരവധികാര്യങ്ങൾ രേഖപ്പെടുത്താനും വിഷയങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനുമാണ് രജിസ്‌ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. നടപ്പു വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതിപുതിയ കെട്ടിടങ്ങളുടെ നിർമ്മാണംഫയലുകൾ തീർപ്പാക്കൽ ഉൾപ്പടെയുള്ള വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ സംബന്ധിച്ച അവലോകനം യോഗത്തിൽ നടത്തി.

പി.എൻ.എക്സ് 1130/2025

date