Skip to main content

കായിക ഇനങ്ങളിൽ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും

 

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 1 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, ഡോ. അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ പിരപ്പൻകോട് എന്നിവടങ്ങളിലായി നടത്തും. കേരള സ്റ്റേറ്റ് സ്പോർട്സ് കൺസിൽ നേരിട്ട് നടത്തുന്ന പ്രസ്തുത ക്യാമ്പിൽ അത്‌ലറ്റിക്‌സ്‌, ബാസ്‌കറ്റ്ബാൾ, ഫുട്‌ബോൾ, വോളിബോൾ, ഹാൻഡ്ബാൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റെസ്ലിങ്, ബോക്സിംഗ്, ബേസ്‌ബോൾ, റഗ്ബി (തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം) ബാഡ്മിന്റൺ (ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം) നീന്തൽ (ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ പിരപ്പൻകോട്) എന്നീ കായിക ഇനങ്ങളിൽ 8 വയസ്സ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക്  പ്രവേശനം നൽകും.  വിശദ വിവരങ്ങൾക്ക് 0471-2330167 2331546 എന്ന ടെലഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

പി.എൻ.എക്സ് 1133/2025

date